Zygo-Ad

കൂറ്റേരിപൊയിൽ ഗ്രന്ഥാലയത്തിൽ 'അക്ഷര പൂക്കാലം' വീട്ടുമുറ്റ പുസ്തകചർച്ച സംഘടിപ്പിച്ചു.

 

പാനൂർ: കൂറ്റേരിപൊയിൽ ജ്ഞാനപ്രകാശിനി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'അക്ഷര പൂക്കാലം' വീട്ടുമുറ്റ പുസ്തകചർച്ച സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ നിർവ്വഹിച്ചു.

ചടങ്ങിൽ പി. ശ്രീലത അധ്യക്ഷത വഹിച്ചു. ഡോ. ടി.കെ. അനിൽകുമാർ പുസ്തകപരിചയം നടത്തി സംസാരിച്ചു.

വായന പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ സാഹിത്യ ചർച്ചകൾ സജീവമാക്കുന്നതിനുമായാണ് ഇത്തരം വീട്ടുമുറ്റ കൂട്ടായ്മകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ഗ്രന്ഥാലയ ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ