Zygo-Ad

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യക്കായി പ്രത്യേക അന്വേഷണ സംഘം; അന്വേഷണം പുറത്തേക്കും.


പെരിങ്ങത്തൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. കുട്ടി വീടുവിട്ടിറങ്ങി ഒൻപത് ദിവസം പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. തലശ്ശേരി എസ്.പിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയുടെ வீടിന് സമീപത്തുള്ള സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളും പോലീസ് പലതവണ പരിശോധിച്ചെങ്കിലും ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് മൈസൂരു ഉൾപ്പെടെയുള്ള പ്രധാന ഇതര സംസ്ഥാന നഗരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. സ്നിഫർ ഡോഗുകളെ എത്തിച്ച് വീട്ടിലും പരിസരത്തും വീണ്ടും പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും കണ്ടെത്താനായില്ല.

സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ ശിവസൂര്യയുടെ വീട്ടിലും ചൊക്ലി പോലീസ് സ്റ്റേഷനിലും നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. മൊബൈൽ ഗെയിം ഉപയോഗം മാതാപിതാക്കൾ തടഞ്ഞതിനെ തുടർന്ന്, 3000 രൂപയും രണ്ടു ജോഡി വസ്ത്രങ്ങളുമെടുത്ത് 'കാശിയിലേക്ക് പോകുന്നു' എന്ന് കത്തെഴുതി വെച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്.



വളരെ പുതിയ വളരെ പഴയ