Zygo-Ad

ചൊക്ലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പടികളിൽ പായൽ നിറയുന്നു: വയോധികരുൾപ്പെടെയുള്ള രോഗികൾ വീഴാൻ സാധ്യതയെന്ന് പരാതി

 


ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്ന നൂറുകണക്കിന് രോഗികൾ ദുരിതത്തിൽ. ദിനംപ്രതി വയോധികരും കുട്ടികളുമടക്കം നിരവധി ആളുകൾ ആശ്രയിക്കുന്ന സ്ഥാപനത്തിന്റെ പരിപാലനത്തിൽ അധികൃതർ ഗുരുതര ജാഗ്രതക്കുറവ് കാണിക്കുന്നതായി നാട്ടുകാരും രോഗികളും ആരോപിക്കുന്നു.

ആരോഗ്യ കേന്ദ്രത്തിലേക്ക് കയറിപ്പോകുന്ന വഴിയരികിലെ പടികളിലാണ് മഴക്കാലമായതോടെ വ്യാപകമായി പായലും പൂപ്പലും പിടിച്ച് അപകടാവസ്ഥയിലായിരിക്കുന്നത്. കാൽനടയാത്രക്കാർ ഏതു നിമിഷവും തെന്നിവീഴാവുന്ന അവസ്ഥയിലാണ് നിലവിൽ ഈ സ്റ്റെപ്പുകളുള്ളത്.

ശരീര അസ്വസ്ഥതകളോടെ ചികിത്സയ്ക്കെത്തുന്ന പ്രായമായ രോഗികൾ അപകടത്തിൽപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. മഴക്കാലം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സ്റ്റെപ്പുകളിലെ പായൽ വൃത്തിയാക്കി സുരക്ഷിതമാക്കാൻ ബന്ധപ്പെട്ട ആരോഗ്യ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും പ്രധാന ആവശ്യം.






വളരെ പുതിയ വളരെ പഴയ