തൃപ്പങ്ങോട്ടൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷിക ദിനം തൃപ്പരങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സജീവൻ എടവന അധ്യക്ഷത വഹിച്ചു.
കെ കെ വിജേഷ് ,പി കെ സുരേന്ദ്രൻ , സിജേഷ് എം പി, ഫൈസൽ എ പി ,മഹേന്ദ്രൻ എ പി, രാജീവൻ കല്ലന്തോടി തുടങ്ങിയവർ നേതൃത്വം നൽകി.
