Zygo-Ad

മെറാക്കി ട്യൂഷൻ സെന്ററിന്റെ ന്യൂറോനെറ്റ് അബാക്കസ് പുരസ്ക്കാര ചടങ്ങിൽ സുജ ചെണ്ടയാടിന് ആദരം; കവിതാ സമാഹാരം പ്രകാശനം ചെയ്തു.


​പാനൂർ: മെറാക്കി ഫാഷൻ ഡിസൈനിംഗ് അന്റ് ട്യുഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ന്യൂറോനെറ്റ് അബാക്കസ് പുരസ്ക്കാര ചടങ്ങിൽ പ്രശസ്ത കവയിത്രിയും ഗാന രചയിതാവുമായ സുജ ചെണ്ടയാടിനെ ആദരിച്ചു. 

40 വിദ്യാർത്ഥികൾ zero ലെവൽ പൂർത്തിയാക്കിയ ചടങ്ങിൽ വെച്ച് അവരുടെ പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശന കർമ്മവും നിർവ്വഹിക്കപ്പെട്ടു. സമാഹാരം ഒന്നാം ക്ലാസ് മികച്ച അധ്യാപക അവാർഡ് ജേതാവായ ഭരത് മാഷിന്റെ സാന്നിധ്യത്തിൽ അബാക്കസ് ടീച്ചറായ അനുശ്രീ രമേശൻ ഏറ്റുവാങ്ങി. 

​ഡെന്റൽ അസിസ്റ്റന്റായി ജോലി നോക്കുന്നതിനൊപ്പം സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ സുജ, സമകാലിക മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ശ്രദ്ധേയയായ എഴുത്തുകാരിയാണ്. ചടങ്ങിൽ അവരുടെ ആദ്യ കവിതാ സമാഹാരമായ 'നിലാവിന്റെ നിലാംബരി' പ്രകാശനം ചെയ്തു. ഇതിന് പുറമെ നിരവധി ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും രചിച്ച് വീഡിയോ രൂപത്തിലും അവർ പുറത്തിറക്കിയിട്ടുണ്ട്.

​'കാവ്യ രത്നങ്ങൾ', 'കാവ്യഹാരം', 'ആകാശപറവകൾക്കൊരു സ്വപ്നക്കൂട്', 'ശിശിരപൗർണമി', 'സ്മൃതിമർമ്മരം', 'ഗുൽമോഹർ പൂത്തു തുടങ്ങിയപ്പോൾ' തുടങ്ങി നിരവധി പ്രമുഖ കവിതാ സമാഹാരങ്ങളിൽ ഇവരുടെ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

​മലയാള കലാസാഹിത്യ സംസ്കൃതിയുടെ ഡോ. എ. പി. ജെ. അബ്ദുൽ കലാം ബഹുമുഖ പ്രതിഭ ദേശീയ പുരസ്കാരവും, ബഹുജന സാഹിത്യ അക്കാദമിയുടെ കലാരത്ന നാഷണൽ അവാർഡും ഉൾപ്പെടെ നിരവധി ദേശീയ-പ്രാദേശിക പുരസ്കാരങ്ങൾ സുജയ്ക്ക് ലഭിച്ചിട്ടുണ്ട്.

​കണ്ണൂർ ജില്ലയിലെ പാനൂർ ചെണ്ടയാട് സ്വദേശിനിയായ ഇവർ ഭർത്താവ് സജീവൻ, മക്കളായ ഷാരോൺ, ഹൃദയ് എന്നിവർക്കൊപ്പം ചെണ്ടയാടാണ് താമസം. നാട്ടിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും മെറാക്കി സെന്ററിലെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

https://www.instagram.com/wow_nice_picture?igsh=MjYxdHhpODR3bXVt

വളരെ പുതിയ വളരെ പഴയ