കൊളവല്ലൂർ: കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പ്ലസ് വ
ൺ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കടവത്തൂർ സ്വദേശിയായ ഷിറിൻ ഫഹദിനാണ് (16) തലയ്ക്ക് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ സ്കൂൾ കാന്റീന് സമീപത്തുവെച്ചായിരുന്നു സംഭവം. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ രണ്ട് തുന്നലുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊളവല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.
