Zygo-Ad

കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിന് സ്വന്തമായി കെ എസ് ആർ ടി സി ക്രമ വണ്ടി സർവീസ് ആരംഭിച്ചു


കണ്ണൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ഡിസ്പെൻസറി എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കെ.എസ്.ആർ.ടി.സിയുമായി കൈകോർത്തു നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവീസിന് തുടക്കമായി. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

​സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ഗ്രാമവണ്ടി സർവീസ് ആരംഭിച്ചത്. കണ്ണൂർ ജില്ലയിലെ രണ്ടാമത്തെയും തലശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ആദ്യത്തെയും ഗ്രാമവണ്ടി സർവീസാണ് കുന്നോത്തുപറമ്പിൽ പ്രവർത്തനം തുടങ്ങിയത്.

​ചടങ്ങിൽ പി. കെ. പ്രവീൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീല കെ, വൈസ് പ്രസിഡന്റ് കെ. പി. രാമചന്ദ്രൻ, കെഎസ്ആർടിസി കണ്ണൂർ ഡിടിഒ രഞ്ജിത്ത് പി. ഇ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

​ഗ്രാമവണ്ടി കടന്നുപോകുന്ന വിവിധ കേന്ദ്രങ്ങളിൽ പൗരാവലിയുടെ നേതൃത്വത്തിൽ ബാൻഡ് മേള അകമ്പടിയോടും മധുരപലഹാര വിതരണത്തോടും പടക്കം പൊട്ടിച്ചും ആവേശകരമായ സ്വീകരണമാണ് നൽകിയത്.



വളരെ പുതിയ വളരെ പഴയ