Zygo-Ad

പുഴയുടെ കരയിടിച്ചിൽ: വീട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കടവത്തൂരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

 


കടവത്തൂർ: പുഴയുടെ കരയിടിച്ചിൽ മൂലം അപകടാവസ്ഥയിലായ കടവത്തൂർ നാരോൽപീടികയ്ക്ക് സമീപം ചാത്തോത്ത് ഹലീമയുടെ വീട് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കരയിടിച്ചിൽ മൂലം അപകടാവസ്ഥയിലായ വീട് സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു.

കണിയാറക്കൽ യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീറ സുഹൈർ, എ പി ഇസ്മായിൽ, മഹല്ല് പ്രസിഡന്റ് ചാത്തോത്ത് തരുവയി ഹാജി എന്നിവർ പ്രസംഗിച്ചു. മുൻ വാർഡ് മെമ്പർ ഹാജറ യൂസഫ് സ്വാഗതവും ഫൈസൽ ചാത്തോത്ത് നന്ദിയും പറഞ്ഞു.

ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കളക്ടർ, ജലസേചന വകുപ്പ് മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നതായും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഗഫൂർ മൂലശ്ശേരി പറഞ്ഞു. വീട് സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രായമായ മാതാവ് ഉൾപ്പെടെ അഞ്ചംഗ കുടുംബം ഭീതിയിലാണ് അന്തിയുറങ്ങുന്നതെന്നും വീട്ടുടമ മഹ്മൂദ് ചാത്തോത്ത് പറഞ്ഞു.



വളരെ പുതിയ വളരെ പഴയ