Zygo-Ad

അപകടകരമായി സ്കൂട്ടറോടിച്ച 'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഉടമയായ അമ്മയ്ക്കെതിരെ കേസ്

 


പാനൂർ: അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെയും വാഹനത്തിന്റെ ആർസി ഉടമയായ അമ്മയെയുംതിരെ പാനൂർ പൊലീസ് കേസെടുത്തു.

എളാങ്കോട് എവർ മില്ലിന് സമീപം വാഹന പരിശോധനയ്ക്കിടെ എസ്.ഐ വി.പി. മുഹമ്മദ് ഷജീറും സംഘവും ചേർന്നാണ് KL 58 AL 4072 നമ്പർ സ്കൂട്ടർ പരിശോധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയതോടെ വാഹനം കസ്റ്റഡിയിലെടുക്കുകയും മോട്ടോർ വാഹന നിയമപ്രകാരം നടപടികൾ സ്വീകരിക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് സ്കൂട്ടർ വിട്ടുനൽകുന്നതിനായി എത്തിയ ആർസി ഉടമയായ എളാങ്കോട് മോരാൻവീട്ടിൽ ഹസീനക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

BNS 125-ാം വകുപ്പ്, കൂടാതെ മോട്ടോർ വാഹന നിയമം 1988-ലെ സെക്ഷൻ 5, 180, 199(1), 199A(2) എന്നിവ പ്രകാരമാണ് കേസ്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ അനുവദിച്ചതിനാണ് നടപടി.

പോലീസ് അറിയിച്ചു, പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ അനുവദിക്കുന്നത് ഗുരുതര നിയമലംഘനമാണ്. ഇത്തരത്തിലുള്ള കേസുകളിൽ ഒരു ലക്ഷം രൂപ വരെ പിഴ, മറ്റ് നിയമനടപടികൾ, കൂടാതെ വാഹന ഉടമയുടെ ലൈസൻസ്/രജിസ്ട്രേഷൻ സംബന്ധിച്ച നടപടികളും ഉണ്ടായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


വളരെ പുതിയ വളരെ പഴയ