Zygo-Ad

സമാജ സേവയില്‍ സംഘം മറ്റ് പ്രസ്ഥാനങ്ങള്‍ക്കു പോലും പ്രേരണാദായക ശക്തി:- ഒ.രാഗേഷ്


സമാജ സേവാ രംഗത്ത് സംഘത്തിന് സങ്കുചിത മനസ്ഥിതി ഒട്ടുമില്ലെന്നും വ്യത്യസ്ത പ്രത്യയശാസ്ത്രം പിന്തുടരുന്ന സംഘടനകളും സമാജ സേവയുമായി മുന്നോട്ട് വരുന്നത് ശ്ളാഘനീയമായ കാര്യമാണെന്നും രാഷ്ട്രീയ സ്വയം സേവക സംഘം ഉത്തര കേരളം പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.രാഗേഷ് പറഞ്ഞു. 

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് വ്യത്യസ്ത പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും അന്നദാന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത് വളരെ വലിയ കാര്യമാണ്.

സംഘം ആഗ്രഹിക്കുകയും തുടക്കമിടുകയും ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട് സംഘടനയ്ക്കപ്പുറം സമൂഹം ഏറ്റെടുക്കണമെന്നു തന്നെയാണ് സംഘത്തിന്റെ നിലപാട്. ചെറുവാഞ്ചേരി പൂവ്വത്തിന്‍ കീഴില്‍ സേവാഭാരതി ഒരുക്കിയ അന്നദാന കേന്ദ്രത്തിന്റെ സമാപനപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നദാന സമിതി പ്രസിഡണ്ട് കൊല്ലമ്പറ്റ പ്രേമന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സേവാ ഭാരതി ജില്ലാ സെക്രട്ടറി സൂരജ് സേവാസന്ദേശം നല്‍കി. 

അന്നദാന സമിതി സെക്രട്ടറി ഷാരോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.ആര്‍.വിനോദ് കുമാര്‍ സ്വാഗതവും യുപി ബാബു നന്ദിയും പറഞ്ഞു.

സേവാ ഭാരതി പാട്യം,പാനൂര്‍ ,കുന്നോത്ത് പറമ്പ് യൂണിറ്റുകള്‍ സംയുക്തമായാണ് അന്നദാന കേന്ദ്രം ഒരുക്കിയത് .കഴിഞ്ഞ നാലു വര്‍ഷമായി നടക്കുന്ന അന്നദാന കേന്ദ്രത്തിലേക്ക് ഈ വര്‍ഷം ആയിരകണക്കിന് ഭക്തജനങ്ങളാണ് എത്തിയത്.

വളരെ പുതിയ വളരെ പഴയ