Zygo-Ad

സിപിഐഎം പാനൂര്‍ മുൻ ഏരിയ സെക്രട്ടറി എവി ബാലൻ അന്തരിച്ചു: ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കാരം


പാനൂർ: സിപിഐഎം പാനൂർ മുൻ ഏരിയ സെക്രട്ടറിയും കർഷകസംഘം നേതാവുമായ എവി ബാലൻ (83) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 

ദീർഘകാലം സി പി എം പാർട്ടി പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പാർട്ടി സംഘടനാ പ്രവർത്തനങ്ങളിലും പൊതുപ്രവർത്തന രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്ന അദ്ദേഹം പ്രദേശത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു.

യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ എ.വി. ബാലൻ പിന്നീട് സി.പി.ഐ.(എം)യുടെ വിവിധ ഘടകങ്ങളിൽ ചുമതലകൾ വഹിക്കുകയും, പാർട്ടിയുടെ പാനൂർ ഏരിയാ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്‌തു.

 പാർട്ടി പ്രവർത്തകരുമായും പൊതുജനങ്ങളുമായും സൗഹൃദപരമായ ബന്ധം പുലർത്തിയിരുന്ന അദ്ദേഹം സംഘടനാ മികവും ലാളിത്യവും കൊണ്ട് സഹപ്രവർത്തകരുടെ ആദരവ് നേടിയ നേതാവായിരുന്നു.

പ്രാദേശിക വികസന വിഷയങ്ങളിലും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ബാലൻ്റെ നിര്യാണം രാഷ്ട്രീയ-സാമൂഹിക രംഗത്തിന് വലിയ നഷ്ടമാണെന്ന് വിവിധ നേതാക്കൾ അനുശോചന സന്ദേശങ്ങളിൽ അറിയിച്ചു.

 അദ്ദേഹത്തിന്റെ നിര്യാണത്തിൽ സി.പി.ഐ.(എം) നേതാക്കളും പ്രവർത്തകരും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികളും അനുശോചനം രേഖപ്പെടുത്തി.

ഇന്ന് വൈകീട്ട് 3 മണി മുതൽ 4.30 വരെ പാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം, വൈകു 5 മുതൽ 6 വരെ പാറാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. തുടർന്ന് വീട്ടിലേ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. 

വൈകു 5 മുതൽ 6 വരെ പാറാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. തുടർന്ന് വീട്ടിലേക്ക് എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

വളരെ പുതിയ വളരെ പഴയ