Zygo-Ad

പാനൂർ നഗരസഭയിൽ എസ്.സി വിഭാഗം വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു

 


പാനൂർ നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. നഗരസഭാ ഓഫീസിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഗുണഭോക്താക്കൾക്കുള്ള വാഹനങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് ടീച്ചറാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വനിതകളുടെ സാമ്പത്തിക ശാക്തീകരണവും സ്വയംതൊഴിൽ മേഖലയിലെ മുന്നേറ്റവുമാണ് ഇത്തരം പദ്ധതികളിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.

ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ടി.എം. ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരും കൗൺസിലർമാരും നഗരസഭാ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

 

വളരെ പുതിയ വളരെ പഴയ