പാനൂർ:പാനൂർ മുൻസിപ്പാലിറ്റിയുടെ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഒന്നാം ഘട്ട പാനൂർ ടൗൺ ശുചീകരണത്തിന് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാനൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കുടത്തിൽ നൗഷത്ത് ടീച്ചർ നിർവ്വഹിച്ചു.
വൈസ് ചെയർപേഴ്സൺ ടി.എം. ബാബുരാജ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നജീർ പാനൂർ, സുഹൈൽ മേക്കുന്ന് എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർ വൈസർ ശശി നടുവിലക്കണ്ടിയിൽ പദ്ധതി വിശദീകരിച്ചു.
കൗൺസിലർമാരായ അൻസത്ത് മീത്തൽ, ഷമീന, ബൈജു, സാവിത്രി, സുരേന്ദ്രൻ, എൻ.എ. റഫീഖ്, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. നിഷിത ചന്ദ്രൻ സ്വാഗതം പറഞ്ഞു.
