Zygo-Ad

മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തു

 


പാനൂർ : കൂത്തുപറമ്പ് മണ്ഡലം പാനൂർ നഗരസഭയിലെ പി.കെ. ഷാഹുൽ ഹമീദ്, നദീറ ഷാഹുൽ ഹമീദ് എന്നിവരെ പാർട്ടി പദവികളിൽ നിന്ന് നീക്കം ചെയ്തു. മുസ്ലിം ലീഗിലും പോഷക സംഘടനകളിലും ഇവർ വഹിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നുമാണ് അന്വേഷണ വിധേയമായി നീക്കം ചെയ്തത്.

സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിൽ നിന്നാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറങ്ങിയത്. പാർട്ടി അച്ചടക്കം ലംഘിച്ചതുമായി ബന്ധപ്പെട്ട പരാതികളിന്മേൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി.

 

വളരെ പുതിയ വളരെ പഴയ