Zygo-Ad

എൻ എം എം എസ് സ്കോളർഷിപ്പ് പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം: 16 കുട്ടികൾക്ക് സ്കോളർഷിപ്പ്.


പെരിങ്ങത്തൂർ: ഈ വർഷത്തെ എൻ എം എം എസ് പരീക്ഷയിൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പതിനാറ് കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. 48000 രൂപയാണ് സ്കോളർഷിപ്പ് തുക. 

ഓൺലൈനായും ഓഫ് ലൈനായും നടത്തിയ വിവിധങ്ങളായ പരിശീലന പരിപാടിയുടെ വിജയം കൂടിയാണ് ഈ നേട്ടം. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ,കെ പി സുബൈർ, ബി വി അബ്ദുൽ ലത്തീഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ