Zygo-Ad

വളയത്ത് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


നാദാപുരം: വളയം കല്ലു നിരയിൽ വീട്ടമ്മയെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലു നിര പുഞ്ചയിലെ വണ്ണാർകണ്ടി വീട്ടിൽ കണ്ണൻ്റെ മകൾ ശൈലജ (50) ആണ് തൂങ്ങി മരിച്ചത്.

 ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന വീട്ടമ്മ രാവിലെ എഴുന്നേറ്റ് വരാതായതോടെ വീട്ടിലുള്ള മറ്റുള്ളവർ നോക്കിയപ്പോഴാണ് കിടപ്പു മുറിയിലെ ജനൽ കമ്പിയിൽ കെട്ടിയ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

 ബന്ധുക്കൾ ഉടൻ തന്നെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ വീട്ടമ്മയുടെ ബന്ധുവിൻ്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ