പാനൂർ :വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് പാനൂരിൽ പ്രകടനം നടത്താനുള്ള നീക്കത്തിനെതിരെ കർശന നടപടിയുമായി കോൺഗ്രസ് നേതൃത്വം. പ്രകടനം നടന്നാൽ സംഘാടകർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കെ.പി.സി.സി ഡി.സി.സിക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസമാണ് വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് വൈകുന്നേരം 5 മണിക്ക് പാനൂരിൽ പ്രകടനം നടത്താൻ കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ ആഹ്വാനമുണ്ടായത്. കെ.പി.സി.സിയും ഡി.സി.സിയും തടയാൻ വന്നാലും ഇന്ന് 5 മണിക്ക് കോൺഗ്രസ് ഓഫീസിന് പരിസരത്ത് എത്തിച്ചേരണമെന്ന് പോസ്റ്ററുകൾ വഴി പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെ.പി.സി.സി നിർദ്ദേശിച്ചത്.
