Zygo-Ad

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം; പാനൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം

 


വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പാനൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് പ്രകടനത്തിന് പിന്നിൽ. പ്രകടനം തടയാൻ കെ.പി.സി.സിയും ഡി.സി.സിയും കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചാണ് അൻപതോളം വരുന്ന നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

പാനൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.എൻ. പവിത്രൻ, വി.പി. കുമാരൻ, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ചെറുവാഞ്ചേരി, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി പി. കൃഷ്ണൻ, സുനിൽ പാത്തിക്കൽ, സായന്ത് പൊയിലൂർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കെ.പി.സി.സി നേരത്തെ തന്നെ ഡി.സി.സിക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ