Zygo-Ad

തകർച്ച നേരിട്ടു കൊണ്ടിരിക്കുന്ന കടയുടെ ശോചനീയാവസ്ഥയിൽ അധികൃതകർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം


ചൊക്ലി: കവിയൂർ ബണ്ട് റോഡിന് സമീപം കാലപഴക്കത്താൽ ഏതു സമയത്തും തകർച്ച നേരിടാവുന്ന സ്ഥിതിയിൽ, ഞാലിയും ഓടും തകർന്ന് വീഴാറായ അവസ്ഥയിലുള്ള പഴയ കടയെ സംരക്ഷിക്കുകയോ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്. ഈ കടയുടെ ഉടമസ്ഥൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. 

കട അടഞ്ഞു കിടക്കുകയാണ് നിലവിൽ. ഈ കടവരാന്തയിലാണ് വിശ്രമ വേളകൾക്കായും തണൽ തേടിയും നിരവധി പേർ ഇരിക്കുന്നത്. ആയതിനാൽ കടയുടെ അപകടനില തരണം ചെയ്യാൻ പഞ്ചായത്ത് അധികൃതർ ആവശ്യമായ നടപടി സ്ഥീകരിക്കണമെന്നാണ് ദേശവാസികളുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ