പെരിങ്ങത്തൂർ: തെങ്ങ് മുറിച്ചു മാറ്റുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. പുളിയനമ്പ്രം ചെട്ടിയാംവീട്ടിൽ സി.വി. സജീവൻ (52) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മയ്യഴിപ്പുഴയോരത്ത് പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.
അപകടാവസ്ഥയിലായ തെങ്ങ് മുറിച്ചു മാറ്റുന്നതിനായി സജീവൻ മുകളിൽ കയറി മണ്ട മുറിച്ച് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെ, തെങ്ങ് അപ്രതീക്ഷിതമായി വേരോടെ കടപുഴകി പുഴയിലേക്ക് വീഴുകയായിരുന്നു. സജീവൻ തെങ്ങിനൊപ്പം പുഴയിൽ പതിക്കുകയായിരുന്നു.
പരേതരായ കൃഷ്ണന്റെയും ജാനുവിന്റെയും മകനാണ്.
ഭാര്യ: റീന.
മക്കൾ: സനയ, ശാൽവിൻ.
സഹോദരങ്ങൾ: ലീല, കുമാരൻ (സി.പി.ഐ.എം പുളിയനമ്പ്രം ബ്രാഞ്ചംഗം), വിജയൻ (സി.പി.ഐ.എം പുളിയനമ്പ്രം ബ്രാഞ്ചംഗം), സി.വി. രവീന്ദ്രൻ (സി.പി.ഐ.എം സെൻട്രൽ പുളിയനമ്പ്രം ബ്രാഞ്ച് സെക്രട്ടറി).
മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
