Zygo-Ad

തൊഴിലുറപ്പ് പദ്ധതി: കണ്ണൂർ ജില്ലാതലത്തിൽ ചൊക്ലി ഗ്രാമപഞ്ചായത്തിന് 'മഹാത്മാ പുരസ്കാരം'


 കണ്ണൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) മികച്ച രീതിയിൽ നടപ്പിലാക്കിയതിന് കേരള സർക്കാർ ഏർപ്പെടുത്തിയ ജില്ലാതല 'മഹാത്മാ പുരസ്കാരം' ചൊക്ലി ഗ്രാമപഞ്ചായത്തിന്. ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും പഞ്ചായത്ത് കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ അംഗീകാരം.

പദ്ധതിയുടെ സുതാര്യമായ നടത്തിപ്പ്, കൃത്യസമയത്തുള്ള കൂലി വിതരണം, ആസ്തി വികസനത്തിൽ കൈവരിച്ച നേട്ടങ്ങൾ എന്നിവ ചൊക്ലി പഞ്ചായത്തിനെ ജില്ലയിൽ മുൻപന്തിയിലെത്തിച്ചു. ഗ്രാമവികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടത്തിയ ഇടപെടലുകൾക്കുള്ള വലിയൊരു അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്.

ജില്ലാതലത്തിൽ ലഭിച്ച ഈ നേട്ടം പഞ്ചായത്ത് ഭരണസമിതിക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും വലിയ ആവേശമാണ് പകരുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് അറിയിച്ചു. വരും വർഷങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഗ്രാമങ്ങളിൽ നടപ്പിലാക്കാൻ ഈ പുരസ്കാരം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

 

വളരെ പുതിയ വളരെ പഴയ