ചമ്പാട്: മാധ്യമ ധർമ്മം വിലപ്പെട്ടതാണെന്നും അത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും ഖത്തർ സഫാരി ഗ്രൂപ്പ് ഡപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ സൈനുൽ ആബിദീൻ സഫാരി പറഞ്ഞു.
ഉത്തര കേരളത്തിന്റെ മാധ്യമ രംഗത്ത് മഹിതമായ പാരമ്പര്യമുള്ള പാലക്കാട് ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന സായാഹ്നം ദിനപത്രത്തിന്റെ 'സായാഹ്നം ന്യൂസ് പ്ലസ്' തലശ്ശേരി എഡിഷൻ്റെ വാർഷികാഘോഷവും കുടുംബ സംഗമവും പൊന്ന്യം പാലം പി എം മുക്കിലെ സായാഹ്നം ന്യൂസ്പ്ലസ് ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന തലശ്ശേരിയുടെയും ചമ്പാടിൻ്റെയും മണ്ണിൽ വിശ്വാസ്യതയുടെയും മാനവികതയുടെയും സമഗ്രതയുടെയും ആധികാരിക മുദ്രയായി മാറാൻ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ന്യൂസ്പ്ലസ് പത്രത്തിന് കഴിഞ്ഞത് മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായാഹ്നം ന്യൂസ്പ്ലസ് മാനേജിംഗ് എഡിറ്റർ പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.
മമ്പറം ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂൾ ഫൗണ്ടർ ആൻ്റ് ട്രസ്റ്റി മമ്പറം ദിവാകരൻ, കേരള ഫിലിം എക്സ്ബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് ലിബർട്ടി ബഷീർ എന്നിവർ വിശിഷ്ടാതിഥികളായി.
മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. കെ.എ ലത്തീഫ്, കേരള വഖഫ് ബോർഡ് അംഗം അഡ്വ. പി.വി സൈനുദ്ദീൻ, സി ഐ ടി യു കണ്ണൂർ ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ നസീർ ഇടവലത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മേഖല പ്രസിഡൻ്റ് സി സി വർഗീസ്, തലശ്ശേരി പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ, പൊന്ന്യം പാലം മഹല്ല് പ്രസിഡൻ്റ് കെ നൂറുദ്ദീൻ, ജാഫർ ചമ്പാട്, ഫാദിൽ ഗ്രൂപ്പ് ഓപ്പറേഷൻസ് ഹെഡ് മുനീസ് അറയിലകത്ത്, ടി എം അബ്ദുൽ റഊഫ് മാസ്റ്റർ, ആർട്ടിസ്റ്റ് ശശികല, വിമൽരാജ് ചെണ്ടയാട് എന്നിവർ സംസാരിച്ചു.
എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഉസ്മാൻ പി വടക്കുമ്പാട് സ്വാഗതവും ടി എം അബ്ദുൽ ഷുക്കൂർ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
പി എം സി മൊയ്തു ഹാജി, വി രാജേഷ് മോഹൻ മാസ്റ്റർ, കമാൽ റഫീക്ക്, പ്രൊഫ. ശംസുദ്ദീൻ പാലക്കോട് തുടങ്ങിയവർ പങ്കെടുത്തു.
നാല് പതിറ്റാണ്ടിലേറെയായി പൊന്ന്യംപാലം റൂട്ടിൽ മുടങ്ങാതെ സർവീസ് നടത്തുന്ന ഗായത്രി ബസ് ഉടമ വിമൽരാജ് ചെണ്ടയാടിനെയും ജീവനക്കാരായ വി പ്രവീൺ, എം എം വൽസരാജ് ( ഉണ്ണി), കെ കെ മനോഹരൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ന്യൂസ്പ്ലസ് വാർഷികാഘോഷങ്ങളുടെ ഭാഗമായി വി രാജേഷ് മോഹൻ മാസ്റ്റർ തയ്യാറാക്കി പ്രസിദ്ധീകരിച്ച പാട്ടിൻ്റെ പാലാഴി എന്ന ലേഖന പരമ്പരയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശരി ഉത്തരം നൽകിയ 10 പേർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
