പാനൂർ: അന്തരിച്ച ജനകീയ നേതാവ് പി.ആർ. കുറുപ്പിന്റെ (പി.ആർ) ഇരുപത്തിയഞ്ചാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി മൊകേരി പാത്തിപ്പാലത്ത് കുടുംബസംഗമം സംഘടിപ്പിച്ചു. കെ.പി. മോഹനൻ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു.
പി.എൻ. മുകുന്ദൻ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ, ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡന്റ് കെ. രഞ്ജിത്ത്, കെ. കുമാരൻ, പഞ്ചായത്തംഗം ഷിജിന പ്രമോദ്, കെ.പി. സുമേജ്, കെ. സന്തോഷ് എന്നിവർ സംസാരിച്ചു.
മൊകേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഷിജിന പ്രമോദിനെ ചടങ്ങിൽ ആദരിച്ചു. പി.ആർ. കുറുപ്പിന്റെ സ്മരണകൾ പുതുക്കുന്നതിനൊപ്പം പ്രദേശത്തെ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായി സംഗമം മാറി.
