Zygo-Ad

ഫെബ്രുവരി 12-ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: പാനൂരിൽ സിഐടിയു ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

 


പാനൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് നടത്തുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ സിഐടിയു പാനൂർ ഏരിയ കൺവെൻഷൻ ആഹ്വാനം ചെയ്തു. തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിച്ച പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കുക, ജനദ്രോഹപരമായ സാമ്പത്തിക നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സുധീർകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ സെക്രട്ടറി ടി. ജെയ്‌സൺ സംഘടനാ റിപ്പോർട്ടും, ഇ. വിജയൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി.കെ. രാകേഷ്, ടി.പി. അനീഷ്, പി. പ്രേമി, ടി.ടി.കെ. പുഷ്പ, എൻ. അനൂപ്, പി. രഗിനേഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.കെ. പ്രേമൻ സ്വാഗതം ആശംസിച്ചു.

പുതിയ ഭാരവാഹികൾ:

കൺവെൻഷനിൽ പുതിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:

 * പ്രസിഡന്റ്: ഇ. വിജയൻ

 * സെക്രട്ടറി: കെ.കെ. സുധീർകുമാർ

 * വൈസ് പ്രസിഡന്റുമാർ: വി.കെ. രാഗേഷ്, പി. പ്രസന്ന, കെ.കെ. പ്രേമൻ, പി. രഗിനേഷ്.

 * ജോയിന്റ് സെക്രട്ടറിമാർ: എൻ. അനൂപ്, ടി.ടി.കെ. പുഷ്പ, കെ. സുജിത്ത്, ടി.പി.അനീഷ്

 

വളരെ പുതിയ വളരെ പഴയ