Zygo-Ad

കല്ലിക്കണ്ടിയിൽ പോത്ത് മോഷണം: ഒന്നര ലക്ഷം രൂപയുടെ നഷ്ടം; പ്രതിക്കായി കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

 


പാനൂർ: കല്ലിക്കണ്ടിയിൽ തൊഴുത്തിൽ കെട്ടിയിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന പോത്തുകളെ മോഷണം പോയി. തൂവക്കുന്ന് കല്ലിക്കണ്ടി സ്വദേശി കെ.കെ. ഷുഹൈബിന്റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലുള്ള ഷുഹൈബിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡിൽ നിന്നാണ് രണ്ട് പോത്തുകളെ മോഷ്ടാക്കൾ കൊണ്ടുപോയത്. ജനുവരി 7-ാം തീയതി രാത്രി 11.14-ഓടെയാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഷെഡിൽ മറ്റ് പോത്തുകളും ഉണ്ടായിരുന്നെങ്കിലും കറുത്ത നിറത്തിലുള്ള രണ്ട് വലിയ പോത്തുകളെയാണ് മോഷ്ടാവ് ലക്ഷ്യം വെച്ചത്.

തലയിൽ തുണി കെട്ടിയ ഒരാൾ പോത്തുകളുടെ കെട്ടഴിച്ച് കൊണ്ടുപോകുന്നത് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ലക്ഷങ്ങൾ വിലമതിക്കുന്ന പോത്തുകൾ മോഷണം പോയത് കർഷക കുടുംബത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

 

വളരെ പുതിയ വളരെ പഴയ