Zygo-Ad

ഒന്നാം വാർഷികാത്തൊടനുബന്ധിച്ച് തറവാട് ഫിസിയോ ന്യൂറോ റീഹാബ് സെന്റർ, കുയ്യാലി, തലശ്ശേരി സെന്ററിൽ ചികിത്സ തേടിയെത്തിയവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു


പാനൂർ: ഒന്നാം വാർഷികാത്തൊടനുബന്ധിച്ച് തറവാട് ഫിസിയോ ന്യൂറോ റീഹാബ് സെന്റർ, കുയ്യാലി, തലശ്ശേരി സെന്ററിൽ ചികിത്സ തേടിയെത്തിയവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.

 പ്രസിഡന്റ്‌ അസ്‌ലം മെഡിനോവ സ്വാഗതം അറിയിച്ചു. വാർഡ് കൗൺസിലർ മുസൈറ കരിയാടൻ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ചെയർമാൻ മുഹമ്മദ്‌ ശരീഫ് അധ്യക്ഷത വഹിച്ചു.

നമ്മുടെ സെന്ററിൽ നിന്ന് ചികിത്സ നടത്തുന്നതും കഴിഞ്ഞ് പോയതുമായ ആളുകൾ ചികിത്സയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ പങ്കു വെച്ചു. 

ഫൺ ഗെയിംസ്കളും മറ്റു കലാപരിപാടികളും നടത്തി. തണൽ സോഷ്യൽ വർക്കർ ഫൈസൽ യു ഡി ഐ ഡി കാർഡ് നേ കുറിച്ചും സർക്കാർ ചികിത്സ സഹായങ്ങളെ കുറിച്ചും മറ്റു ആനുകൂല്യങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തി.

സ്ട്രോക് വന്നതിനു ശേഷം ചെയേണ്ടുന്ന കാര്യങ്ങളെ കുറിച്ചു ഡോ. സാബിർ ക്ലാസ്സ്‌ എടുത്തു. എക്സിക്യൂട്ടീവ് മെമ്പർ അഷ്‌റഫ്‌ നന്ദി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ