Zygo-Ad

വിദ്യാഭ്യാസ രംഗത്തെ വികലമായ പരിഷ്കാരങ്ങൾ അവസാനിപ്പിക്കുക: കെ .എസ് .ടി .യു

 

പെരിങ്ങത്തൂർ: ഇടത് സർക്കാറിൻ്റെ  ഉദ്യോഗസ്ഥ വിരുദ്ധ നിലപാടുകളും വിദ്യാഭ്യാസ രംഗത്തെ വികലമായ പരിഷ്കാരങ്ങളും അവസാനിപ്പിക്കണമെന്ന് കെ എസ് ടി യു ചൊക്ലി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി സിദ്ദീഖ് കൂടത്തിൽ ഉദ്ഘാടനം ചെയ്തു. ഉപജിജില്ലാ പ്രസിഡണ്ട് മുഹമ്മദ് കീഴ്പ്പാട്ട് അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ വിശിഷ്ടാതിഥിയായി.ജില്ലാ  പ്രസിഡണ്ട് എം പി അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. ഡോ .എൻ എ മുഹമ്മദ് റഫീഖ് , വി കെ അബ്ദുൾ നാസർ, കെ ടി ജാഫർ,എ അബ്ദുൽ ജലീൽ, റഫീഖ് കാരക്കണ്ടി, കെ പി അസീസ്, കെ പി സുബൈർ, എ കെ ഷമീർ, എം മുഹമ്മദ് ഹാരിസ്, കെ പി അബ്ദുറഹിമാൻ, പി വി ഖൈറുന്നിസ, പി ബുഷറ എന്നിവർ സംസാരിച്ചു. ഉപജില്ലാ ജനറൽ സെക്രട്ടറി അബ്ദു സമദ് സ്വാഗതവും പി സി നൗഷാദ് നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ളയാത്രയയപ്പും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കെ എസ് ടി യു പ്രതിഭകൾക്കുള്ള അനുമോദനവും നടന്നു.


കെ.എസ് ടി യു ചൊക്ലി ഉപജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ  പ്രിൻസിപ്പാൾ ഡോ. എൻ എ മുഹമ്മദ് റഫീഖിന്   സംസ്ഥാന സിക്രട്ടറി സിദ്ദിഖ് കൂടത്തിൽ ഉപഹാരം നൽകുന്നു.

വളരെ പുതിയ വളരെ പഴയ