ചൊക്ലി : സിക്സ് കേരള ബറ്റാലിയൻ എൻ സി സി യുടെ കിഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി കേഡറ്റുകൾ സുബേദാർ മേജർ എഡ്‌വിൻ ജോസിന് യാത്രയപ്പ് നൽകി രണ്ടു വർഷത്തെ എൻ സി സി സേവനത്തിന് ശേഷം ഗുജറാത്ത് 244 മീഡിയം റെജിമെന്റിലേക്കാണ് പുതിയ നിയമനം.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ സ്മിത അധ്യക്ഷ ആയ ചടങ്ങിൽ അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ ടി പി രാവിദ് ഹയർ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ രചീഷ് ഹൈസ്‌കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് കുമാർ ടി .പി ,ഇൻസ്‌ട്രക്ടർ ഹവിൽദാർ ജിനീഷ് ,സർജന്റ് മേജർ അമുത ലക്ഷ്മി ,കോർപറൽ തേജലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾ ബറ്റാലിയനിലെ ഏറ്റവും മികച്ച യൂണിറ്റ് ആണെന്ന് സുബേദാർ മേജർ എഡ്‌വിൻ ജോസ് അഭിപ്രായപ്പെട്ടു .പരിപാടിയിൽ അൻപത് കേഡറ്റുകൾ പങ്കെടുത്തു .
