Zygo-Ad

ചമ്പാട് അരയാക്കൂലിൽ നിയന്ത്രണം വിട്ട മിനിലോറി ഹോട്ടലിലേക്ക് പാഞ്ഞു കയറി: ആളപായമില്ല


ചമ്പാട് അരയാക്കൂലിൽ വൈകീട്ട് 4 മണിയോടെ സംഭവം. കണ്ണൂരിൽ നിന്നും ഇലക്ട്രോണിക്സ് സാധനങ്ങളുമായി മേക്കുന്ന് വഴി കോഴിക്കോടേക്ക് പോവുകയായിരുന്ന KL 14 Z 7188 നമ്പർ ലോറിയാണ് അയാക്കൂലെ ത്വയ്ബ ഹോട്ടലിലേക്ക് ഇരച്ചു കയറിയത്. 

ചെടയാനാടത്ത് സമീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഉച്ചവരെയാണ് പ്രവർത്തിക്കാറുള്ളത്. ഹോട്ടലിൽ ആളില്ലാത്തതിനാൽ വൻ അപകടമാണ് വഴിമാറിയത്.

വളരെ പുതിയ വളരെ പഴയ