പാനൂർ: പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലർക്ക് ഷിബിൻ. കെയുടെ ആകസ്മിക നിര്യാണത്തിൽ എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് മനോജ് കെ.വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ട്രഷറർ എൻ.സി.ടി ഗോപീകൃഷ്ണൻ, ഷിജു എ.കെ, കെ. അനിത (എ.ഇ.ഒ ഓഫീസ്), ജയേഷ് ശിവപുരം, സന്തോഷ് കുമാർ. പി, രജിത്ത് ജയരാജ്, ഇസ്മയിൽ ടി.പി, പ്രദീപൻ ചെണ്ടയാട്, സുനീഷ് ടി.എം, സുജിത്ത്. സി എന്നിവർ സംസാരിച്ചു. സഹപ്രവർത്തകർക്കിടയിൽ പ്രിയങ്കരനായിരുന്ന ഷിബിന്റെ അപ്രതീക്ഷിത വേർപാട് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്ക് വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്
