പാനൂർ ചെണ്ടയാട് യുപി സ്കൂളിൽ ആണ് എൻ എസ് എസ് ക്യാമ്പിൽ എസ് എഫ് ഐ പാനൂർ ഏരിയ കമ്മിറ്റിയംഗം സൂര്യ, എസ് എഫ് ഐ പാനൂർ ഏരിയ പ്രസിഡൻ്റ് അനുനന്ദ്, എസ് എഫ് ഐ പാനൂർ ലോക്കൽ കമ്മിറ്റി അംഗം നൈതികയും ഡി വൈ എഫ് വൈ യും മറ്റ് പ്രവർത്തകരും ചേർന്ന് പാനൂർ ചെണ്ടയാട് യുപി സ്കൂളിൽ വെച്ചാണ് പാനൂർ കെ കെ വി എൻ എസ് എസ് യൂണിറ്റ് ക്യാമ്പ് നടക്കുമ്പോൾ എസ് എഫ് ഐയുടെ സ്നേഹപൂർവ്വം എന്ന പരിപാടി നടത്തി കേക്ക് മുറിച്ചത്.
എൻ എസ് എസ് ക്യാമ്പ് രാഷ്ട്രീയ പരിപാടിയായി നടത്താൻ കൂട്ട് നിൽക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്ത കെ കെ വി എൻ എസ് എസ് ടീച്ചർ പ്രബിജ യുടെ പേരിലും ചെണ്ടയാട് യുപി സ്കൂൾ മാനേജ്മെന്റിനെതിരെയും വലിയ തോതിലുള്ള പ്രതിഷേധമാണ് രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉയരുന്നത്.
