Zygo-Ad

64 കാരന്റെ ജീവൻ രക്ഷിച്ച് എൻഎസ്എസ് വളണ്ടിയർമാർ


 പാനൂർ: ചെണ്ടയാട് യുപി സ്കൂളിൽ വെച്ച് നടക്കുന്ന കെ കെ വി എംപിഎച്ച്എസ്എസ്സിന്റെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഗ്രാമപഥം പരിപാടിയുടെ ഭാഗമായി ചെണ്ടയാട് യുപി സ്കൂൾ പരിസരത്തുള്ള വീടുകൾ സന്ദർശിക്കുമ്പോൾ സ്കൂളിന് അടുത്തുള്ള ഇല്ലത്ത് എന്ന വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന 64 വയസ്സ് പ്രായമുള്ള മുരളീധരനെ കാണുകയും സംസാരത്തിൽ ക്ഷീണം തോന്നിയതിനെ തുടർന്ന് എൻഎസ്എസ് വളണ്ടിയർമാരായ അനഘ എംകെ, ശിവന്യ പി, വൈഗ സിപി, മന്യുദേവ് കെ, അക്ഷയ് കെ സി, ആദിഷ് എ കെ, ഷാൻവിൻ വി.പി എന്നിവർ ഉടൻ പരിസരവാസികളെ അറിയിക്കുകയും അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.

 ബിപി കുറഞ്ഞു പോയ അദ്ദേഹത്തെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. 

ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. ക്യാമ്പിന് അധ്യാപകരായ പ്രബി ജ പി.വി ( പ്രോഗ്രാം ഓഫിസർ), മേഘപ്രിയ വി.സി, അർഷിൻ എന്നിവർ നേതൃത്വം നൽകുന്നു. ഇതിൽ സന്തോഷം പങ്കിട്ട് കുടുംബാംഗം ബാബു ക്യാമ്പിലെത്തി കുട്ടികൾക്ക് മധുര വിതരണം നടത്തി .

വളരെ പുതിയ വളരെ പഴയ