പെരിങ്ങത്തൂർ : പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങളിൽ വിജയികളായ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി പ്രതിഭകളെയും ടീച്ചിംഗ് എയ്ഡ് നിർമ്മാണ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ പി പി അഷ്റഫ് മാസ്റ്ററെയും സ്കൂൾ മാനേജ്മെൻ്റ് പി ടി എ സ്റ്റാഫ് സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ
ഉപഹാര വിതരണം നടത്തി. ഗണിതശാസ്ത്രമേളയിലെ ജോമട്രിക്കൽ ചാർട്ടിൽ ഒന്നാം സ്ഥാനം നേടി ദക്ഷിണേന്ത്യൻ മത്സരത്തിലേക്ക് യോഗ്യത നേടിയ ദേവസോമ, സോഷ്യൽ സയൻസ് വർക്കിംഗ് മോഡലിൽ മൂന്നാം സ്ഥാനം നേടിയ സാൻവി മഹേഷ്, അമാന അശറഫ് തുടങ്ങി സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിച്ച ഒമ്പത് വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. പി ടി എ പ്രസിഡണ്ട് എൻ പി മുനീർ, എൻ സൂപ്പി, കെ ടി ജാഫർ,എം മുഹമ്മദ് ഹാരിസ്, എ പി റഷീദ്, റഫീഖ് കാരക്കണ്ടി, സമീർ ഓണിയിൽ, കെ എം സമീർ, എൻ പി റമീസ്,മുഹമ്മദ് ഫാറൂഖ് കരിപ്പുള്ളിൽ, കെ പി സുബൈർ, കെ റഫീഖ് എന്നിവർ സംസാരിച്ചു. വാദ്യമേളങ്ങളോട് കൂടി മേക്കുന്ന് നിന്നും പെരിങ്ങത്തൂർ ടൗൺ വരെ പ്രതഭകളെ ആനയിച്ച് കൊണ്ട് വിജയ ഘോഷയാത്രയും നടന്നു.
