Zygo-Ad

കുന്നുമ്മല്‍ ബ്ലോക്ക് ഇ എം എസ് ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നു

 


മൊകേരി :കുന്നുമ്മല്‍ പഞ്ചായത്തിലെ മുന്നാം വാര്‍ഡില്‍ നിര്‍മിച്ച കുന്നു മ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മൊ  കേരി ഇ എം എസ് ഇന്‍ഡോര്‍ സ്റ്റേഡിയം കെ പി കുഞ്ഞമ്മദ് കു ട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഫണ്ടും എംഎല്‍എയുടെ പ്രാദേ ശിക വികസനഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉള്‍പ്പെടെ 1.15 കോടി രൂപ ഉപയോഗിച്ചാണ് പഞ്ചായത്തിന്റെ സ്റ്റേഡിയം നിര്‍മിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയമാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ സരിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ്‌റ് വി കെ റീത്ത, വൈസ് പ്രസിഡന്റ് വി വിജിലേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി സുരേന്ദ്രന്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എന്‍ കെ ലീല, എം പി കുഞ്ഞിരാമന്‍, ലീബ സുനില്‍, ബ്ലോക്ക് അംഗം കെ കൈരളി, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ കെ കെ സുരേ ഷ്, കെ കെ മോഹന്‍ദാസ്, അഫമ്മദ് പാതിരിപ്പറ്റ, ആര്‍ പി വിനോദന്‍, എന്‍ വി ചന്ദ്രന്‍, കെ ശശി ന്ദ്രന്‍, പ്രദീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ സ്വാഗതവും സെക്രട്ടറി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ