പാനൂർ: നഗരസഭാ തിരഞ്ഞെടുപ്പിനായി പാനൂരിൽ യു.ഡി.എഫ് സീറ്റ് ധാരണയിൽ എത്തി. സഖ്യകക്ഷികളായ മുസ്ലിം ലീഗിനും കോൺഗ്രസിനും തമ്മിൽ 22-19 എന്ന അനുപാതത്തിലാണ് സീറ്റ് വിഭജനം നടന്നത്.
മുസ്ലിം ലീഗ് 1, 2, 3, 4, 9, 14, 15, 16, 17, 18, 19, 21, 22, 23, 24, 31, 32, 33, 34, 35, 38, 41 എന്നീ 22 വാർഡുകളിലും കോൺഗ്രസ്സ് 5, 6, 7, 8, 10, 11, 12, 13, 20, 25, 26, 27, 28, 29, 30, 36, 37, 39, 40 എന്നീ 19 വാർഡുകളിലും മത്സരിക്കും.
സീറ്റ് ധാരണാ യോഗത്തിൽ കെ.പി.സി.സി മെമ്പർ വി. സുരേന്ദ്രൻ മാസ്റ്റർ, മുൻ മുനിസിപ്പൽ ചെയർമാൻ കെ.പി. ഹാഷിം, ഡി.സി.സി സെക്രട്ടറി സന്തോഷ് കണ്ണംവെള്ളി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.പി.എ. സലാം, മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, ട്രഷറർ ഡോ. എൻ.എ. റഫീഖ്, നഗരസഭാ മുൻ ചെയർമാൻ വി. നാസർ മാസ്റ്റർ, ടി.ടി. രാജൻ മാസ്റ്റർ, എ.എൻ. രാജേഷ് മാസ്റ്റർ, ടി. മഹറൂഫ്, എൻ.പി. മുനീർ, നൗഷാദ് അണിയാരം, ബഷീർ ആവോളം, ഹനീഫ ബേങ്കിൽ, കെ. രമേശൻ മാസ്റ്റർ, ടി.എച്ച്. നാരായണൻ, പി. സുരേഷ് ബാബു, ടി.കെ. അശോകൻ, അലി നാനാറത്ത് എന്നിവർ പങ്കെടുത്തു.
യോഗത്തിൽ യു.ഡി.എഫിന്റെ ഐക്യം ശക്തിപ്പെടുത്തിയും മികച്ച വിജയലക്ഷ്യത്തോടെയും മുന്നോട്ട് പോകാൻ തീരുമാനമായി.
