Zygo-Ad

പൊയിലൂരിൽ പുല്ലായി തോടിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു.

 


പാനൂർ:സെൻട്രൽ പൊയിലൂരിൽ പുല്ലായി തോട്ടിൽ  ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. പൊയിലൂർ  കുഞ്ഞിപ്പറമ്പത്ത്  രഞ്ജിത്താ (40)ണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് രഞ്ജിത്തിനെ  ഒഴുക്കിൽ പെട്ട് കാണാതായത്. തുടർന്ന് നാട്ടുകാർ പാനൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന്  സ്റ്റേഷൻ ഓഫീസർ എൻ.കെ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ 

ഫയർ ഓഫീസർമാരായ പ്രലേഷ്, സിമിത്ത്, അജീഷ്, സരീഷ്, വിനീഷ്,ബിജു, സുരേഷ്, പ്രഭു കരിപ്പായി, രത്നാകരൻ, ഇ.കെ ശെൽവരാജ് എന്നിവർ തിരച്ചിൽ നടത്തുകയായിരുന്നു. പുഴയിൽ 150 മീറ്ററോളം അകലെ വച്ച് രഞ്ജിത്തിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളരെ പുതിയ വളരെ പഴയ