പാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ക്ലാസ്സ് റൂമിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ നടന്ന അടിപിടിയിൽ കുറ്റക്കാരായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചു.
ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ അന്വേഷണത്തിനായും തുടർ നടപടികൾക്കായും സബ് കമ്മറ്റി രൂപീകരിച്ചു.
പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗത്തിൽ പ്രിൻസിപ്പാൾ കെ.അനിൽകുമാർ, എച്ച്.എം യൂസഫ് ഒതയോത്ത്, പി.ടി.എ പ്രസിഡൻറ് കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.