Zygo-Ad

പാനൂർ സബ് ജില്ല കലോത്സവത്തിൽ ചരിത്രം ആവർത്തിച്ച് പാനൂർ യു പി സ്കൂൾ


പാനൂർ : പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നാല് ദിവസങ്ങളിലായി നടന്ന പാനൂർ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും യു പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും സംസ്കൃതോത്സവം ഓവറോൾ രണ്ടാം സ്ഥാനവും പങ്കിട്ട് പാനൂർ യു പി സ്കൂൾ ചരിത്രം ആവർത്തിച്ചു.

 തുടർച്ചയായി 17 ആം തവണയാണ് സംസ്കൃതോൽസവ ഓവറോൾ പട്ടം പാനൂർ യുപി സ്കൂൾ നിലനിർത്തുന്നത്. തുടർച്ചയായി ഒമ്പതാം തവണയാണ് എൽ പി, യു പി ഓവറോൾ കിരീടം പാനൂർ യുപി സ്കൂൾ നിലനിർത്തുന്നത്. 

തുടർച്ചയായ വിജയം ആഘോഷിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പാനൂർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

വളരെ പുതിയ വളരെ പഴയ