ചൊക്ലി: ചൊക്ലി - ഒളവിലം മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചൊക്ലിയുടെ വികസന മുരടിപ്പിന്റെ മൂന്ന് പതിറ്റാണ്ട് “ എന്ന മുദ്രാവാക്യമുയർത്തി പിടിച്ചു കൊണ്ട് പഞ്ചായത്തിലെ 25 കേന്ദ്രങ്ങളിലൂടെ വാഹന പ്രചരണ ജാഥ നടത്തി.
രാവിലെ 9 മണിക്ക് മൊന്തലിൽ കെ പി സി സി ട്രഷറർ വി എ നാരായണൻ ജാഥ നായകരായ അഡ്വ അരുൺ സി ജി , ഉദയൻ ചൊക്ലി, പ്രമോദ് എം പി എന്നിവർക്ക് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.
ചൊക്ലി പഞ്ചായത്തിലെ ആരോഗ്യ- ഗതാഗത- വിദ്യാഭ്യാസ- കലാ കായിക മറ്റു പൊതു വിഷയങ്ങളിലെ പിന്നോക്കാവസ്ഥയെ കുറിച്ച് പഞ്ചായത്തിലെ 25 പോയിന്റുകളിൽ പ്രസംഗവും ജാഥക്ക് സ്വീകരണവും നടന്നു.
വൈകീട്ട് നടന്ന സമാപന സമ്മേളനം ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
ജാഥ കൺവീനർ അഡ്വ ഷുഹൈബ്, കെ എം പവിത്രൻ മാസ്റ്റർ, രമേശൻ മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ, തേജസ് മുകുന്ദ്, കെഎസ് യു ജില്ലാ പ്രസിഡന്റ് അതുൽ എം സി, ദീപ സുരേന്ദ്രൻ, ഷാജി എം, ചൊക്ലി എന്നിവർ സംസാരിച്ചു. ശശിധരൻ മാസ്റ്റർ അധ്യക്ഷതയും ജാഥ കോ ഓർഡിനേറ്റർ അർബാസ് സി കെ നന്ദിയും രേഖപ്പെടുത്തി.
