പാനൂർ: ചിത്രകാരനും സംഗീതഞ്ജനുമായ പവി കോയ്യോടിനോടുള്ള ആദര സൂചകമായി മ്യൂസിക് ലവേഴ്സിൻ്റെ ആഭിമുഖ്യത്തിൽ പവിത്രം ചിത്രരചനാ മത്സരവും ചിത്രകലാ ക്യാമ്പും ആദരവും സംഘടിപ്പിച്ചു.
പാനൂർ യു.പി യിൽ ചിത്രകാരൻ സെൽവൻ മേലൂർ ഉദ്ഘാടനം ചെയ്തു. സജീവ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ തായാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. പവി കോയ്യോട് മറുപടി പ്രസംഗം നടത്തി.
വി .എൻ രൂപേഷ് സ്വാഗതവും കെ.സജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. ചിത്രകാരൻ പ്രമോദ് ചിത്രം ചിത്രകലാ ക്യാമ്പിന് നേതൃത്വം നൽകി. ചിത്ര പ്രദർശനവും നടന്നു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പവി കോയ്യോട് വരച്ച 'ഭൂമിയുടെ അവകാശികൾ ' എന്ന ചിത്രം നൽകി.
പടം. പവി കോയ്യോടിനുള്ള ഉപഹാരം സെൽവൻ മേലൂർ കൈമാറുന്നു.