ചമ്പാട്: താഴെ ചമ്പാട് മേഖലയിൽ അക്രമകാരികളായി തേനീച്ചക്കൂട്ടം. ദമ്പതികളടക്കം 3 പേർക്ക് കുത്തേറ്റു.
താഴെ ചമ്പാട് വലിയ പറമ്പത്ത് സുരേഷ് (65), ഭാര്യ ലീല (59) തവരകാട്ടിൽ അഭിജ്ഞ (30) എന്നിവർക്കാണ് കുത്തേറ്റത്. വീടിന് പിറകുവശത്തു നിന്നും വിറകെടുക്കുമ്പോഴാണ് ലീലക്കും സുരേഷിനും കുത്തേറ്റത്.
ഗുരുതരമായ പരിക്കേറ്റ ഇരുവരെയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ച് മുള്ളുകൾ നീക്കം ചെയ്ത് ശേഷം കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതിന് ശേഷം ദിവസങ്ങൾക്കകമാണ് പൊടിക്കളം അംഗൻവാടിയിൽ കുട്ടിയെ കൊണ്ടു വിടാനെത്തിയ തവരക്കാട്ടിൽ അഭിജ്ഞക്കും കുത്തേറ്റത്.