പാനൂർ: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ എട്ടു റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നൽകി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.
പാനൂർ നഗരസഭയിലെ എൻ എ എം റോഡ്, കുനിയിൽ പീടിക - കിഴക്കുംഭാഗം റോഡ്, നാങ്കണ്ടി പള്ളി - മിനി സ്റ്റേഡിയം റോഡ്, കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആനപ്പാലം റോഡ്, മാഞ്ചാൻ്റവിട മുക്ക് - വനിതാ ബേങ്ക് റോഡ്, കൂളിച്ചാൽ മേഞ്ഞ പറമ്പത്ത് റോഡ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കേശുമുക്ക് - നാലുപുരക്കൽ - വിളക്കോട്ടൂർ ലിങ്ക് റോഡ്, സെൻട്രൽ പൊയിലൂർ - വിളക്കോട്ടൂർ റോഡ് എന്നിവയ്ക്കാണ് 10 ലക്ഷം രൂപ വീതം കെ.പി.മോഹനൻ
എംഎൽഎയുടെ ശുപാർശ പ്രകാരം അനുവദിച്ചത്