Zygo-Ad

45 കുപ്പി മാഹി മദ്യം പിടികൂടി: വാഹനം കസ്റ്റഡിയിലെടുത്തു


പാനൂർ: കൂത്തുപറമ്പ് എക്സൈസിന്റെ പരിശോധനയിൽ ചമ്പാട് നിന്ന് 22.5 ലിറ്റർ മാഹി മദ്യം പിടികൂടി. ചമ്പാട്, ചൊക്ലി ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. 

ഓട്ടോയിൽ കടത്തുകയായിരുന്ന 45 കുപ്പി മാഹി മദ്യം സംഘം കസ്റ്റഡിയിലെടുത്തു. മദ്യം കടത്തി കൊണ്ടു വന്ന KL58 W8097 ആപ്പെ വാഹനം സംഘം കസ്റ്റഡിയിലെടുത്തു. 

ചെണ്ടയാട് ജിൻസിൽ ലാൽ എന്നയാൾക്കെതിരെയാണ് അബ്കാരി നിയമപ്രകാരം കേസ്സെടുത്തത്.

വളരെ പുതിയ വളരെ പഴയ