ചെണ്ടയാട്: അമ്പിടാട്ട് മടപ്പുരക്ക് സമീപമുള്ള കുട്ടുണ്ട കുന്നിലെ ക്വാറിയിൽ മണ്ണിടിഞ്ഞു. ഭാഗ്യവശാൽ ആളപായമൊന്നും ഉണ്ടായില്ല.
ക്വാറിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തനം നടക്കുന്നത് എന്നാണ് പ്രദേശവാസികളുടെ ആരോപണം. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലായിരിക്കുകയാണ്.
മണ്ണിടിച്ചിലിനെ തുടർന്ന് ചെണ്ടയാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർനടപടികൾക്കായി അധികൃതർ അന്വേഷണം ആരംഭിച്ചു.