പെരിങ്ങത്തൂർ: ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചൊക്ലി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. പങ്കെടുത്ത ഇരുപത് ഇനങ്ങളിൽ പതിനാല് ഒന്നാം സ്ഥാനവും മൂന്ന് രണ്ടാം സ്ഥാനവും നേടി ഉപജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി.
ഉപജില്ലാ ശാസ്ത്ര - ഗണിത - സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ - ഐ ടി മേളകളിൽ വിജയികളായ വിദ്യാർത്ഥി പ്രതിഭകളെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ടി ജാഫർ, സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ് ഹാരിസ്, എസ് ആർ ജി കൺവീനർ എ പി റഷീദ്, റഫീഖ് കാരക്കണ്ടി, പി കെ നൗഷാദ്, പി മജീദ്,കെ എം സമീർ, എൻ പി റമീസ് മുഹമ്മദ്, ഒ പി സുമയ്യ എന്നിവർ സംസാരിച്ചു.