പാറാട് - കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്ത് വികസന സദസും പ്രദർശനവും കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ കൂത്തുപറമ്പ എം.എൽ.എ കെ.പി മോഹനൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. ലത അധ്യക്ഷയായിരുന്നു.
പഞ്ചായത്ത് വികസന രേഖ "നേർക്കാഴ്ച 2025 " മുൻ പ്രസിഡണ്ട് കെ പി ചന്ദ്രൻ മാസ്റ്റർക്ക് നൽകി എം എൽ എ കെ.പി മോഹനൻ പ്രകാശനം ചെയ്തു. പഞ്ചായത്തിൻ്റെ ആദരവ് പ്രസിഡണ്ട് ലതയിൽ നിന്നും കെ.പി മോഹനൻ ഏറ്റുവാങ്ങി.
മുൻ പ്രസിഡണ്ടുമാർ, അംഗങ്ങൾ ഹരിത കർമസേന അംഗങ്ങൾ എന്നിവരെ ആദരിച്ചു. ചടങ്ങിൽ പത്മനാഭൻ, പഞ്ചായത്ത് സെക്രട്ടറി സാഗർ, അനിത എൻ.പി, രാജേഷ് കെ.പി, രവീന്ദ്രൻ കുന്നോത്ത്, കെ.മുകുന്ദൻ മാസ്റ്റർ, മൊയ്തു പത്തായത്തിൽ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് വികസന പ്രവർത്തനങ്ങളുടെ അവതരണം പുരുഷോത്തമൻ കോമത്ത് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ അനിൽ കുമാർ സ്വാഗതവും പി. മഹിജ നന്ദിയും പറഞ്ഞു.