Zygo-Ad

കനകമലയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികൾ അകാരണമായി ചത്തൊടുങ്ങുന്നു: ജനങ്ങൾ ആശങ്കയിൽ

 


പെരിങ്ങത്തൂർ :കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി കാട്ടുപന്നികളാണ് ചത്തുവീണത്. ആൾപാർപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞ ദിവസം അഞ്ച് പന്നികളാണ് ഒരേസമയം ചത്ത് വീണത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്.. ദുർഗന്ധം വമിക്കുമ്പോൾ മാത്രമാണ് പന്നികൾ ചത്ത വിവരം നാട്ടുകാർ അറിയുന്നത്.അകാരണമായി പന്നികൾ ചത്തൊടുങ്ങുന്നത് കാരണം ജനങ്ങൾ ആശങ്കയിലാണ്. ഇത്തരത്തിൽ പന്നികൾ ചത്തൊടുങ്ങുന്നതിൽ വനം വകുപ്പും, മുനിസിപ്പാലിറ്റിയിലും അന്വേഷണം നടത്തി  ആശങ്ക പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

വളരെ പുതിയ വളരെ പഴയ