മൊകേരി: രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്സ് .എസ്സ് വളണ്ടിയേഴ്സ് ഓണത്തോടനുബന്ധിച്ച് സ്നേഹ കിറ്റുകൾ വിതരണം ചെയ്തു
പ്രദേശവാസികളായ കുടംബങ്ങൾക്കാണ് ഓണ കിറ്റ് വിതരണം ചെയ്തത്.
"ഓണാഘോഷം എല്ലാവരും തുല്യരായി ആഘോഷിക്കട്ടെ" എന്ന സന്ദേശത്തോട് കൂടിയാണ് കിറ്റ് വിതരണം നടപ്പിലാക്കിയത്.
സ്കൂൾ പ്രിൻസിപ്പൽ കെ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ മൊകേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി .റഫീഖ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വളണ്ടിയർ ലീഡേഴ്സ് കെ. മഹാലക്ഷ്മി, നിരഞ്ജൻ ശശീന്ദ്രൻ, ശ്രദ്ധ ശ്രീജിത്ത്. എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ഓഫീസർ കെ. പി അജിത് കുമാർ സ്വാഗതവും വളണ്ടിയർ ലീഡർ പി . അന്വയ നന്ദിയും പറഞ്ഞു.