Zygo-Ad

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും


പെരിങ്ങത്തൂർ : എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിലെ 2025-28 ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടത്തി. 

കണ്ണൂർ കൈറ്റ് മാസ്റ്റർ ട്രെയിനർ കെ .ജലീൽ , ഷിൽന എന്നിവർ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ വി കെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. 

ദൈനം ദിന ജീവിതത്തിൽ ഇൻ്റർനെറ്റിൻ്റെ ഉപയോഗം, ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്. 

കൈറ്റ് മെൻ്റർമാരായ റഷീദ് എ പി, ഷീജ, അജേഷ്, സുമയ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ പ്രിലിമിനറി ക്യാംപിൽ മാസ്റ്റർ ട്രെയിനർ കെ .ജലീൽ ക്ലാസ്സെടുക്കുന്നു.

വളരെ പുതിയ വളരെ പഴയ