Zygo-Ad

രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി: കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് പാനൂരിൽ കോൺഗ്രസ് പ്രകടനം


പാനൂർ: രാഹുൽ ഗാന്ധിക്കെതിരായി ചാനൽ ചർച്ചയിൽ ബി.ജെ.പി നേതാവ് നടത്തിയ വധഭീഷണിക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത പ്രകടനത്തിന് വി. സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ കെ.പി. സാജു, സന്തോഷ് കണ്ണം വെള്ളി, ജവഹർ ബാലമഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ. ജലീൽ, കെ. രമേശൻ, ഡി.കെ.ടി.എഫ് ജില്ല പ്രസിഡണ്ട് വിളിൽ നാരായണൻ, ടി.കെ. അശോകൻ, കെ.പി. വിജീഷ്, ഇ. സജീവൻ, കെ. അശോകൻ, കെ. ഭാസ്ക്കരൻ, കെ.പി. കുമാരൻ എന്നിവർ പങ്കെടുത്തു.

മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ഷീന ഭാസ്ക്കരൻ, നിഷിത ചന്ദ്രൻ, നിഷ നെല്യാട്ട്, ടി.ടി. രാജൻ മാസ്റ്റർ, പ്രീത അശോക് എന്നിവർ നേതൃത്വം നൽകി.


വളരെ പുതിയ വളരെ പഴയ